ഇന്നലെയാണ് വാരാണസി ജില്ലാ കോടതി ഹിന്ദു വിഭാഗത്തിന് ഗ്യാന്‍വാപി പളളിയില്‍ പൂജ ചെയ്യാന്‍ അനുമതി നല്‍കിയത്. കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് പളളിയില്‍ പൂജ നടത്താനുളള സൗകര്യങ്ങള്‍ ഏഴ് ദിവസത്തിനുളളില്‍ ഒരുക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാന്‍വ്യാപി മസ്ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്രാവശിഷ്ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചതാണ് വിവാദങ്ങളുടെ തുടക്കം.